---
title: "മാഹിയിൽ പെട്രോൾ പമ്പിൽ ജോലിക്കെത്തിയ ദിവസം തന്നെ ഒന്നര ലക്ഷവുമായി കടന്നു കളഞ്ഞ വയനാട് സ്വദേശി ഡൽഹിയിൽ പിടിയിൽ"
english_title: "A native of Wayanad who made off with one and a half lakhs on the day he came to work at a petrol pump in Mahi, arrested in Delhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158723/A native of Wayanad who made off with one and a half lakhs on the day he came to work at a petrol pump in Mahi, arrested in Delhi"
published_at: "2023-11-01T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65427cd84f379_IMG-20231101-WA0105.jpg"
keywords: []
---

# മാഹിയിൽ പെട്രോൾ പമ്പിൽ ജോലിക്കെത്തിയ ദിവസം തന്നെ ഒന്നര ലക്ഷവുമായി കടന്നു കളഞ്ഞ വയനാട് സ്വദേശി ഡൽഹിയിൽ പിടിയിൽ

> **Lead Summary:** മാഹിയിൽ പെട്രോൾ പമ്പിൽ ജോലിക്കെത്തിയ ദിവസം തന്നെ ഒന്നര ലക്ഷവുമായി കടന്നു കളഞ്ഞ വയനാട് സ്വദേശി ഡൽഹിയിൽ പിടിയിൽ

## Article Content

മാഹിയിൽ പെട്രോൾ പമ്പിൽ ജോലിക്കെത്തിയ ദിവസം തന്നെ ഒന്നര ലക്ഷവുമായി കടന്നു കളഞ്ഞ വയനാട് സ്വദേശി ഡൽഹിയിൽ പിടിയിൽ

മാഹിയിലെ മയ്യഴി പെട്രോളിയത്തിലെ ജീവനക്കാരനായ വയനാട് നടവയൽ സ്വദേശി കെ.സി ഷൈലനെയാണ് മാഹി സി ഐ ആർ ഷൺമുഖവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 9 നായിരുന്നു കേസിനാസ്പദമായ സംഭവം.

പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലദിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തിഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇയാളെ തിരിച്ചറിയുകയായിരുന്നു.

മൈബൈൽ ടവർ ലൊക്കേഷനിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാഹി പോലീസ് ഡൽഹിയിൽ എത്തുകയും ഡൽഹിയിലെ ബദൽപൂറിൽ നിന്നും പോലീസ് സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു.

കേരളത്തിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വെള്ളാട്ട് പറഞ്ഞു. മാഹി എസ്.ഐ. റെനിൽ കുമാർ, എഎസ്ഐ കിഷോർകുമാർ, പോലീസുക്കാരായ ശ്രീജേഷ്, റോഷിത്ത് പാറേമ്മൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158723/A native of Wayanad who made off with one and a half lakhs on the day he came to work at a petrol pump in Mahi, arrested in Delhi)